മത്സരത്തില്‍ അണിയാന്‍ പ്രിയങ്കയ്ക്ക് മാത്രം മികച്ച വസ്ത്രങ്ങളാണ് നല്‍കിയത്. കൂടാതെ സംഘാടകര്‍ പ്രിയങ്കയ്ക്ക് മാത്രം ഭക്ഷണം മുറിയിലെത്തിച്ചു നല്‍കിയെന്നും ലെയ് ലാനി പറഞ്ഞു. മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ ചിത്രം മാത്രം പത്രങ്ങളില്‍ വലിയ ഫോട്ടോയായി അച്ചടിച്ചുവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.